കോപ ഇറ്റാലിയയിൽ ഇന്റർ മിലാന് തകർപ്പൻ വിജയം. ഇന്നലെ കോപ ഇറ്റാലിയ പ്രീക്വാർട്ടറിൽ നടന്ന മത്സരത്തിൽ കലിയരിയെ ആണ് ഇന്റർ മിലാൻ തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു കോണ്ടെയുടെ ടീമിന്റെ വിജയം. ബെൽജിയൻ സ്ട്രൈക്കർ ലുകാകുവിന്റെ ഗംഭീര പ്രകടനമാണ് ഇന്നലെ ഇത്ര വലിയ വിജയം ഇന്ററിന് നൽകിയത്.
രണ്ട് ഗോളുകളാണ് ലുകാകു ഇന്നലെ നേടിയത്. മത്സരം തുടങ്ങി 21ആം സെക്കൻഡിൽ തന്നെ ലുകാകു തന്റെ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു. രണ്ടാം പകുതിയിൽ ഒരു ഗംഭീര ഹെഡറിലൂടെ ആയിരുന്നു ലുകാകുവിന്റെ രണ്ടാം ഗോൾ. വരേല, റൊണോചിയ എന്നിവരായിരുന്നു ഇന്ററിന്റെ ബാക്കി രണ്ടു ഗോളുകൾ നേടിയത്. ദീർഘകാലമായി പുറത്തായിരുന്ന സാഞ്ചെസ് ഇന്നലെ ഇന്ററിനായി ആദ്യ ഇലവനിൽ ഇറങ്ങിയിരുന്നു.