അങ്ങനെ ലുകാകുവിന്റെ ചെൽസിയിലേക്കുള്ള തിരിച്ചുവരവ് ഔദ്യോഗികമായി. ഇന്ന് ഒരു വീഡിയോയിലൂടെ ചെൽസി ലുകാകുവിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. താരം കഴിഞ്ഞ ദിവസം മെഡിക്കൽ പൂർത്തിയാക്കിയിരുന്നു. മിലാനിൽ വെച്ചായിരുന്നു താരത്തിന്റെ മെഡിക്കൽ. വിജയകരമായി മെഡിക്കൽ പൂർത്തിയാക്കിയതിനു പിന്നാലെ ലുകാകു ലണ്ടണിലേക്ക് വന്നു.
Welcome home, @RomeluLukaku9. 💙#LukWhosBack pic.twitter.com/P43CAIVqfU
— Chelsea FC (@ChelseaFC) August 12, 2021
115മില്യൺ ഡോളറിനാണ് ലുകാകുവിനെ ചെൽസി സ്വന്തമാക്കുന്നത്. സീരി എ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണ് ഈ ട്രാൻസ്ഫർ. 12 മില്യണോളം ലുകാകുവിന് വർഷത്തിൽ ചെൽസിയിൽ വേതനം ലഭിക്കും. മുൻ ചെൽസി താരം കൂടിയായ ലുകാകു ഇത്തവണ ചെൽസിയിൽ തന്റെ കഴിവു തെളിയിക്കാൻ ഒരുങ്ങിയാണ് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നത്. അവസാന രണ്ടു സീസണിൽ ഇന്റർ മിലാനിൽ ഗോളുകൾ അടിച്ചു കൂട്ടിയ താരമാണ് ലുകാകു. ഇന്റർ മിലാനിൽ 95 മത്സരങ്ങൾ കളിച്ച ലുകാകു അവിടെ 64 ഗോളുകൾ സ്കോർ ചെയ്തു. കൂടാതെ ഇന്റർ മിലാന് 11 വർഷങ്ങൾക്ക് ശേഷം ഒരു ലീഗ് കിരീടം നേടിക്കൊടുക്കാനും ലുകാകുവിനായി. നേരത്തെ ഇംഗ്ലണ്ടിൽ എവർട്ടണ് വേണ്ടിയും മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ലുകാകു ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്.