പാക്കിസ്ഥാന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടം, ജമൈക്കയിലും രസം കൊല്ലിയായി മഴ

Windies

വിന്‍ഡീസിനെതിരെയുള്ള ജമൈക്കയിലെ ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ആദ്യ സെഷനില്‍ 17 ഓവര്‍ മാത്രം എറിഞ്ഞപ്പോള്‍ മഴ രസം കൊല്ലിയായി എത്തുമ്പോള്‍ പാക്കിസ്ഥാന്‍ 34/2 എന്ന നിലയിലായിരുന്നു.

ഇമ്രാന്‍ ബട്ട്(11), ആബിദ് അലി(9) എന്നിവരുടെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്. 10 റൺസുമായി ബാബര്‍ അസമും 3 റൺസ് നേടിയ അസ്ഹര്‍ അലിയുമാണ് ക്രീസിലുള്ളത്. കെമര്‍ റോച്ച്, ജെയ്ഡന്‍ സീൽസ് എന്നിവര്‍ക്കാണ് വിക്കറ്റ്.

മഴ തടസ്സം സൃഷ്ടിച്ചതിനാൽ തന്നെ ആദ്യ ദിവസത്തെ ലഞ്ച് നേരത്തെ ആക്കുകയായിരുന്നു.

Previous articleലുകാകു വീണ്ടും ചെൽസി ബ്ലൂവിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു
Next articleക്രിക്കറ്റിന്റെ മെക്കയിൽ രാഹുലിന്റെ ഉജ്ജ്വലമായ ഇന്നിംഗ്സ്, അവസാന ഓവറുകളിൽ കോഹ്‍ലിയെ നഷ്ടം