ലിവർപൂൾ അവരുടെ ട്രാൻസ്ഫറുകൾ ഒക്കെ വേഗത്തിൽ പൂർത്തിയാക്കുകയാണ്. ലിവർപൂൾ സ്കോട്ടിഷ് യുവ ഡിഫൻഡറെ ആണ് സ്വന്തമാക്കുന്നത്. അബെർഡീന്റെ റൈറ്റ് ബാക്കായ 18കാരൻ കാല്വിൻ റാംസെ ആണ് ലിവർപൂളിലേക്ക് എത്തുന്നത്. താരത്തിന്റെ ട്രാൻസ്ഫർ ലിവർപൂൾ പൂർത്തിയാക്കുകയാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2027വരെയുള്ള കരാർ ലിവർപൂളിൽ താരം ഒപ്പുവെക്കും.
റാംസെ അബെർഡീന് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. വലിയ ഓഫർ ആയതു കൊണ്ട് തന്നെ സ്കോട്ടിഷ് ക്ലബും താരത്തെ വിട്ടു നൽകാൻ തയ്യാറായിരിക്കുകയാണ്. അടുത്ത ദിവസങ്ങളിൽ തന്നെ സാങ്കേതിക നടപടികൾ ലിവർപൂൾ പൂർത്തിയാക്കി.
പത്തു മില്യൺ പൗണ്ടോളമാണ് അബെർഡീന് ലിവർപൂൾ നൽകുക. ലിവർപൂൾ ആ തുക നൽകാൻ തയ്യാറായേക്കും. 2012 മുതൽ അബെർഡീനൊപ്പം ഉള്ള താരമാണ് റാംസെ. സ്കോട്ടിഷ് അണ്ടർ 21 ടീമിനായി ഇപ്പോൾ കളിക്കുന്നുണ്ട്.














