അമിനോ ബൗബ ഗോകുലം കേരളക്ക് ഒപ്പം തന്നെ തുടരും

20220616 184256

ഗോകുലം കേരള എഫ് സി അവരുടെ പ്രതിരോധ നിരക്കാരൻ ബൗബോ അമിനോയുടെ കരാർ പുതുക്കും. കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു അമിനോ ഗോകുലം കേരളയിൽ എത്തിയത്. ഗോകുലത്തിന്റെ ഐ ലീഗ് കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച താരമാണ് അമിനോ ബൗബ. കഴിഞ്ഞ സീസണിൽ ഐലീഗിൽ 18 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകൾ ലീഗിൽ നേടിയിരുന്നു.

കാമറൂൺ പ്രതിരോധനിരക്കാരൻ അമിനോ ബൗബ ഒരു വർഷത്തെ കരാർ ആകും താരം സൈൻ ചെയ്യുക.

കാമറൂൺ നാഷണൽ ടീം, അണ്ടർ 20 ടീം എന്നിവയ്ക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുള്ള താരമാണ് അമിനോ. 31 വയസ്സുള്ള ഡിഫൻഡർ സൗദി അറേബ്യ, അൽജീരിയ, ട്യൂണിഷ്യ, ഗിനി,എന്നീ രാജ്യങ്ങളിൽ വിവിധ ക്ലബ്ബുകൾക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. മുൻ ട്യൂണിഷ്യൻ ലീഗ് വിജയിയാണ് അമിനോ.

Previous articleലിവർപൂളിന്റെ ട്രാൻസ്ഫറുകൾ പൂർത്തിയാകുന്നു
Next articleനെരെസ് ഉക്രൈനിൽ ഇല്ല, ഇനി ബെൻഫികയിൽ