ലിവർപൂളിനെതിരെ സമനില പിടിച്ച് ആഴ്‌സണൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ കുതിക്കുന്ന ലിവർപൂളിനെ സമനിലയിൽ തളച്ച് ആഴ്‌സണൽ. 1-1നാണ് മത്സരം സമനിലയിൽ അവസാനിച്ചത്. കളിയുടെ ആദ്യ പകുതി മുതൽ ആഴ്‌സണൽ ആണ് ആധിപത്യം പുലർത്തിയതെങ്കിലും ഗോൾ നേടാനുള്ള മികച്ച അവസരങ്ങൾ സൃഷ്ടിച്ചത് ലിവർപൂൾ ആയിരുന്നു.

ആദ്യ പകുതിയിൽ ലിവർപൂൾ ഒരു തവണ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഫിർമിനോയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും റീബൗണ്ട് വന്ന പന്ത് മാനെ ഗോളാക്കുകയുമായിരുന്നു. ഇതാണ് റഫറി ഓഫ്‌സൈഡ് വിളിച്ചത്. ആദ്യ പകുതിയിൽ വാൻ ഡൈക്കിന്റെ മറ്റൊരു ശ്രമം ആഴ്‌സണൽ ഗോൾ ലെനോ കീപ്പർ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

രണ്ടാം പകുതിയിലും മത്സരത്തിൽ ആഴ്‌സണൽ ആണ് ആധിപത്യം പുലർത്തിയതെങ്കിലും ലിവർപൂളാണ് മത്സരത്തിൽ ആദ്യം ഗോൾ നേടിയത്. ഇടത് വിങ്ങിൽ നിന്ന് മാനെയുടെ മുന്നേറ്റത്തിനൊടുവിൽ വന്ന ക്രോസ്സ് സ്വന്തമാക്കുന്നതിൽ ആഴ്‌സണൽ ഗോൾ കീപ്പർ ലെനോ വരുത്തിയ പിഴവ് മുതലെടുത്താണ് ജെയിംസ് മിൽനർ ലിവർപൂളിന് വേണ്ടി ഗോൾ നേടിയത്. താരത്തിന്റെ പ്രീമിയർ ലീഗിലെ 50ആമത്തെ ഗോളായിരുന്നു ഇത്.

ഒരു ഗോളിന് പിറകിലായിട്ടും മികച്ച പ്രകടനം പുറത്തെടുത്ത ആഴ്‌സണൽ തുടർന്നാണ് ലാകസറ്റേയിലൂടെ സമനില നേടുകയായിരുന്നു. ഇവോബി തുടങ്ങി വെച്ച മുന്നേറ്റത്തിനൊടുവിലാണ് മികച്ചൊരു ഗോളിലൂടെ ലാകസറ്റേ ആഴ്സണലിന്‌ അർഹിച്ച സമനില നേടിക്കൊടുത്തത്. തുടർന്നും വിജയ ഗോളിനായി ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും സമനില പിരിക്കാൻ ഇരു ടീമുകൾക്കുമായില്ല.