മേഴ്സിസൈഡ് എന്നും ലിവർപൂളിന്റേത് തന്നെ!! എവർട്ടന്റെ പ്രതിരോധകോട്ടയും തകർത്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മേഴ്സി സൈഡ് ഡാർബി ലിവർപൂൾ സ്വന്തമാക്കി. ലമ്പാർഡുൻ എവർട്ടണും ഒരു വലിയ പ്രതിരോധ മതിൽ തന്നെ ലിവർപൂളിനു മുന്നിൽ തീർത്തു എങ്കിലും അതും മറികടന്ന് ലിവർപൂൾ വിജയിച്ചു. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം.

ഇന്ന് പ്രതിരോധം മാത്രമായിരുന്നു ലമ്പാർഡിന്റെ ടാക്ടിക്സ്. ആദ്യ പകുതിയിൽ എവർട്ടന്റെ ആകെ ബോൾ പൊസഷൻ 13% ആയിരുന്നു. ആ നെഗറ്റീവ് ടാക്ടിക്സ് എവർട്ടണെ ആദ്യ പകുതിയിൽ സഹായിച്ചു. ലിവർപൂളിന് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് എത്തിക്കാൻ ആയില്ല. എവർട്ടണ് മറുവശത്ത ടാർഗറ്റിലേക്ക് ഷോട്ട് ഉണ്ടായിരുന്നില്ല.20220424 224949

രണ്ടാം പകുതിയിൽ ലിവർപൂൾ പൂർണ്ണമായും അറ്റാക്കിലേക്ക് തിരിഞ്ഞു. വേഗതയും കൂട്ടി. ഡിയസും ഒറിഗിയും കളത്തിൽ എത്തി. ഇതിനു പിന്നാലെ ഒരു റോബേർട്സൻ ഹെഡർ ലിവർപൂളിന് ലീഡ് നൽകി. സലാ നൽകിയ ക്രോസിൽ നിന്നായിരുന്നു റൊബേർട്സന്റെ ഹെഡർ.

ഈ ഗോളിന് ശേഷം എവർട്ടണും അറ്റാക്ക് ചെയ്യാൻ തുടങ്ങി. പക്ഷെ വലിയ നേട്ടങ്ങൾ ഉണ്ടായില്ല. 85ആം മിനുട്ടിലെ ഒറിഗിയുടെ ഹെഡർ ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു. ലൂയിസ് ഡിയസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഹെഡർ. എവർട്ടണ് എതിരെ എന്നും ഗോളടിക്കുന്ന ഒറിഗി ഇന്നും അത് ആവർത്തിക്കുക ആയിരിന്നു.

ഈ പരാജയത്തോടെ എവർട്ടൺ റിലഗേഷൻ സോണിൽ തുടരുകയാണ്.

ഈ വിജയത്തോടെ ലിവർപൂൾ വീണ്ടും ഒന്നാമതുള്ള സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി. ലിവർപൂളിന് 79ഉം സിറ്റിക്ക് 80ഉം പോയിന്റ് ആണുള്ളത്. ഇനി ലീഗിൽ ആകെ അഞ്ച് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ‌