വനിത ടെന്നീസ് ഭരിച്ചു ഇഗ! സബലങ്കയെ തകർത്തു തുടർച്ചയായ നാലാം കിരീടം നേടി ഇഗ!

സ്റ്റുട്ട്ഗാർട്ട് ഓപ്പണിലും കിരീടം ഉയർത്തി പോളണ്ടിന്റെ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാറ്റക്. കരിയറിലെ ഏഴാം കിരീടം നേടിയ ഇഗ ഇത് തുടർച്ചയായ നാലാം കിരീടം ആണ് നേടുന്നത്. മൂന്നാം സീഡ് ആയ ബലാറസ് താരം ആര്യാന സബലങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തകർത്തത്.

Screenshot 20220424 233040 01

6-2, 6-2 എന്ന സ്കോറിന് ഫൈനൽ സ്വന്തം കയ്യിലാക്കിയ ഇഗ താൻ ആണ് വനിത ടെന്നീസിലെ നിലവിലെ ഏറ്റവും മികച്ച താരം എന്ന കാര്യം ഒരിക്കൽ കൂടി ഉറപ്പിച്ചു. മത്സരത്തിൽ നാലു തവണയാണ് ഇഗ സബലങ്കയെ ബ്രൈക്ക് ചെയ്തത്. തന്റെ സ്റ്റുട്ട്ഗാർട്ട് ഓപ്പൺ അരങ്ങേറ്റത്തിൽ തന്നെ കിരീടവും ഇഗ ഉയർത്തി.