ഗോളടി തുടർന്ന് ലൂയിസ് ഡിയാസ്, ലിവർപൂൾ പ്രീമിയർ ലീഗ് തലപ്പത്ത്

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോർൺമൗതിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു ലിവർപൂൾ ഒന്നാം സ്ഥാനത്ത്. മിന്നും ഫോമിലുള്ള ലൂയിസ് ഡിയാസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡാർവിൻ ന്യൂനസ് ആണ് അവരുടെ മൂന്നാം ഗോൾ നേടിയത്. ആൻഫീൽഡിൽ തുടക്കത്തിൽ നാലാം മിനിറ്റിൽ സെമെന്യോ വല കുലുക്കിയതോടെ ലിവർപൂൾ ഞെട്ടി. എന്നാൽ ഇത് വാർ ഓഫ് സൈഡ് ആയതിനാൽ ഗോൾ നിഷേധിച്ചു.

ലിവർപൂൾ
ലൂയിസ് ഡിയാസ്

അവസരങ്ങൾ പാഴാക്കിയ ലിവർപൂളിനു 26, 28 മിനിറ്റുകളിൽ ഗോൾ നേടിയ ഡിയാസ് കളി അനുകൂലം ആക്കി. ആദ്യ ഗോൾ കൊനാറ്റയുടെ പാസിൽ നിന്നും നേടിയ ഡിയാസ് അലക്സാണ്ടർ അർണോൾഡിന്റെ പാസിൽ നിന്നാണ് രണ്ടാം ഗോൾ നേടിയത്. നിലവിൽ ലീഗിൽ അഞ്ചാം മത്സരത്തിൽ താരത്തിന്റെ അഞ്ചാം ഗോൾ ആണ് ഇത്. തുടർന്ന് സലാഹിന്റെ പാസിൽ നിന്നു 37 മത്തെ മിനിറ്റിൽ ന്യൂനസ് ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു. 5 കളികളിൽ നിന്നു 12 പോയിന്റുള്ള ലിവർപൂൾ ഇതോടെ ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നു ഒന്നാം സ്ഥാനത്ത് എത്തി.