ആൻഫീൽഡിൽ ലിവർപൂളിനെ തോൽപ്പിക്കാൻ ആരുമില്ല, വെസ്റ്റ് ഹാമിനെതിരെ റെക്കോർഡിട്ട തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആൻഫീൽഡ് ലിവർപൂളിന്റെ ആർക്കും തകർക്കാൻ കഴിയാത്ത കോട്ട തന്നെയാണ്. ഇന്ന് വെസ്റ്റ് ഹാമിനെതിരായ ലിവർപൂളിന്റെ പോരാട്ടം അത് ഒന്നുകൂടെ ഓർമ്മിപ്പിക്കുകയാണ്. ഇന്ന് ലിവർപൂളിന്റെ രണ്ടർ വർഷം നീണ്ടു നിക്കുന്ന ആൻഫീൽഡിലെ അപരാജിത കുതിപ്പ് വെസ്റ്റ് ഹാം അവസാനിപ്പിച്ചേക്കും എന്ന് തുടക്കത്തിൽ തോന്നിപ്പിച്ചിരുന്നു. മത്സരത്തിന്റെ പത്താം മിനുട്ടിൽ ഫോർനാലിസിന്റെ ഗോളിലൂടെ ആയിരുന്നു വെസ്റ്റ് ഹാം ലിവർപൂളിനെ ഞെട്ടിച്ചത്.

വാൻ ഡൈകും ഫാബിനോയും ഇല്ലാത്ത ലിവർപൂൾ ഡിഫൻസിന്റെ പിഴവിൽ നിന്നായിരുന്നു വെസ്റ്റ് ഹാമിന്റെ ഗോൾ. എന്നാ ഈ ഗോളിൽ ലിവർപൂൾ പതറിയില്ല. പതിവ് പോലെ തിരിച്ചടിച്ച് വിജയിക്കാൻ ക്ലോപ്പിന്റെ ടീമിനായി. 42ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ലിവർപൂൾ സമനില ഗോൾ നേടിയത്. മൊ സലാ തന്നെ വിജയിച്ച പെനാൾട്ടി അദ്ദേഹം തന്നെ ലക്ഷ്യത്തിൽ എത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ലിവർപൂൾ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. പുതിയ സൈനിംഗ് ജോട്ടയെ രംഗത്ത് ഇറക്കിയ. ആൻഫീൽഡിലെ അവസാന രണ്ടു മത്സരത്തിലും ഗോളടിച്ച ജോട്ട 77ആം മിനുട്ടിൽ ലിവർപൂളിന് വേണ്ടി വല കുലുക്കി. പക്ഷെ വാർ ആ ഗോൾ നിഷേധിച്ചു. പക്ഷെ ജോട്ടയെ തടയാൻ വാറിനായില്ല. 85ആം മിനുട്ടിൽ ഷകീരിയുടെ മനോഹര പാസ് സ്വീകരിച്ച് ജോട്ട ലിവർപൂളിന്റെ വിജയ ഗോൾ നേടി.

ഈ വിജയത്തോടെ ലീഗിലെ അപരാജിത കുതിപ്പിൽ ക്ലബ് റെക്കോർഡിനൊപ്പം ലിവർപൂൾ എത്തി. 63 മത്സരങ്ങൾ ആയി ലിവർപൂൾ ആൻഫീൽഡിൽ ഒരു ലീഗ് മത്സരത്തിൽ പരാജയം നേരിട്ടിട്ട്. ഈ വിജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തുകയും ചെയ്തു.