ലിസാൻഡ്രോ മാർട്ടിനസും എത്തി, മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തരാകുന്നു

Picsart 22 07 17 18 49 44 350

മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം ട്രാൻസ്ഫർ പൂർത്തിയാക്കി. അർജന്റീനൻ താരം ലിസാൻഡ്രോ മാർട്ടിനസിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഈ ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാം സൈനിംഗ് ആണിത്‌. മലാസിയയുടെയും എറിക്സന്റെയും സൈനിംഗ് യുണൈറ്റഡ് നേരത്തെ പൂർത്തിയാക്കിയിരുന്നു.

അയാക്സിൽ നിന്ന് 55 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക നൽകിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിസാൻഡ്രോയെ സൈൻ ചെയ്യുന്നത്. മാർട്ടിനസ് 2027 വരെയുള്ള കരാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒപ്പുവെക്കും.

ഇനി ഡിയോങ്ങിനെയോ അല്ലെങ്കിൽ പകരം ഒരു മിഡ്ഫീൽറെയോ സ്വന്തമാക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക. അർജന്റീനൻ താരം സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും മിഡ്ഫീൽഡിലും കളിക്കാൻ കഴിവുള്ള താരമാണ്‌. 24കാരനായ താരം ഇപ്പോൾ അർജന്റീന ടീമിലെ സ്ഥിരാംഗമാണ്. 2019 മുതൽ താരം അയാക്സിനൊപ്പം ഉണ്ട്.