ഇന്ത്യക്ക് മുന്നിൽ 260 റൺസ് വിജയ ലക്ഷ്യം, പരമ്പര സ്വന്തമാക്കാൻ ആകുമോ?

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയിക്കാം 260 റൺസ് വേണം. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 45.5 ഓവറിൽ 259 റൺസിന് പുറത്തായി. ജോസ് ബട്ലറിന്റെ 60 റൺസ് ആണ് ഇംഗ്ലണ്ടിനെ ഈ സ്കോറിൽ എത്തിക്കാൻ കാര്യമായി സഹായിച്ചത്. 41 റൺസ് എടുത്ത റോയ്, 34 റൺസ് എടുത്ത മൊയീൻ അലി, 32 റൺസ് എടുത്ത ഒവേർടൺ എന്നിവരും ഇംഗ്ലണ്ടിന്റെ സ്കോറിൽ നല്ല പങ്കുവഹിച്ചു.

ഇന്ത്യക്ക് ആയി ഹാർദിക് പാണ്ഡ്യ നാലു വിക്കറ്റും ചാഹൽ മൂന്ന് വിക്കറ്റും വീഴ്ത്തി. സിറാജ് രണ്ടും ജഡേജ ഒരു വികറ്റും വീഴ്ത്തി ഇന്ത്യയെ സഹായിച്ചു. സിറാജ് ബെയർ സ്റ്റോയെയും റൂട്ടിനെയും പൂജ്യത്തിൽ പുറത്താക്കി. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് സീരീസ് സ്വന്തമാക്കാം. ഇപ്പോൾ പരമ്പര 1-1 എന്ന നിലയിൽ ആണ്.