ഉറുഗ്വേയ്‌ക്കെതിരായ 1-0 വിജയത്തിനുശേഷം ടീമിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണി അർജന്റീന ദേശീയ ടീമിന് ആരുടെ അഭാവവം മറികടക്കാനുള്ള ശക്തിയുണ്ട് എന്ന് പറഞ്ഞു.
“ഞങ്ങൾ വിജയിച്ചതുകൊണ്ടല്ല, മറിച്ച് ടീം പ്രകടനം കാഴ്ചവച്ചതുകൊണ്ടാണ് ഞാൻ ടീമിൽ സംതൃപ്തനാണ്. ടീം പൂർണ്ണമായ ഒരു നല്ല കളി കളിച്ചു, ഞങ്ങൾ കളിക്കേണ്ടി വന്നപ്പോൾ, ഞങ്ങൾ അത് ചെയ്തു, ഞങ്ങൾക്ക് ഗോൾ നേടേണ്ടി വന്നപ്പോൾ, ഞങ്ങളും അത് ചെയ്തു.” സ്കലോണി പറഞ്ഞു.
ടീമിന്റെ മൊത്തത്തിലുള്ള ശക്തിയെക്കുറിച്ച് സംസാരിച്ച സ്‌കലോണി, ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ് തുടങ്ങിയ പ്രധാന കളിക്കാരെ പരിക്ക് കാരണം നഷ്ടപ്പെട്ടിട്ടും ടീമിന്റെ ആഴം എടുത്തു പറഞ്ഞു.
“ദേശീയ ടീം ഒരു ടീമാണ്. ഒരാൾ ഇല്ലാത്തപ്പോൾ മറ്റൊരാൾ ടീമിൽ ഉയർന്നു വരും. വളരെ പ്രധാനപ്പെട്ട ചില അസാന്നിധ്യങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു, പക്ഷേ അവർക്ക് പകരം ഇറങ്ങാൻ ഞങ്ങൾക്ക് മികച്ച കളിക്കാരുണ്ട്. വലിയ പേരുകൾ മാത്രമല്ല ഈ ടീം, നമുക്ക് ഏത് കളിക്കാരെയും പകരം ഉൾപ്പെടുത്താം, ടീമിന് ഒരു ദോഷവും സംഭവിക്കില്ല. അത്ര മികവ് ഈ സ്ക്വാഡിനുണ്ട്”