ഡൊണ്ണരുമ്മക്ക് പകരക്കാരനെ എ സി മിലാൻ കണ്ടെത്തി കഴിഞ്ഞു. ഇനി മിലാൻ ഗോൾ വലക്കു മുന്നിൽ ഉണ്ടാവുക ഫ്രഞ്ച് ഗോൾ കീപ്പറായ മൈക് മൈഗ്നാൻ ആകും. ലില്ലയുടെ ഗോൾ കീപ്പറായ മൈക് മിലാനുമായി കരാർ ഒപ്പുവെക്കാൻ വേണ്ടി ഇറ്റലിയിൽ എത്തിയിരിക്കുകയാണ്. മെഡിക്കൽ പൂർത്തിയാക്കിയ ശേഷം താരം ക്ലബിൽ കരാർ ഒപ്പുവെക്കും. ഇന്ന് തന്നെ ഔദ്യോഗിക പ്രഖ്യാപനവും വരും.
ലില്ലയെ ഈ സീസണിൽ ഫ്രഞ്ച് ചാമ്പ്യന്മാരാക്കുന്നതിൽ വലിയ പങ്കുവഹിച്ച താരമാണ് മൈക്. ലില്ലക്ക് ഒപ്പം 21 ക്ലീൻ ഷീറ്റാണ് താരം ഈ സീസൺ ലീഗിൽ സ്വന്തമാക്കിയത്. ലീഗിൽ ആകെ വഴങ്ങിയത് 23 ഗോളുകളും. 2015 മുതൽ താരം ലില്ലക്ക് ഒപ്പം ഉണ്ട്. 25കാരനായ താരം യൂറോ കപ്പിനായുള്ള ഫ്രഞ്ച് ദേശീയ ടീമിലും ഉണ്ട്. 2026വരെയുള്ള കരാർ ആകും മൈക് മിലാനിൽ ഒപ്പുവെക്കുക. മിലാൻ 13 മില്യൺ യൂറോ ആകും ലില്ലക്ക് നൽകുക.