നെതര്‍ലാണ്ട്സിനെതിരെയുള്ള അയര്‍ലണ്ടിന്റെ ടീം പ്രഖ്യാപിച്ചു

- Advertisement -

നെതര്‍ലാണ്ട്സിനെതിരെയുള്ള അയര്‍ലണ്ടിന്റെ ലോക കപ്പ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2014ല്‍ അയര്‍ലണ്ടിനായി ഏകദിനം അവസാനമായി കളിച്ച ഗ്രെയിം മക്കാര്‍ട്ടറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യം പരിഗണിച്ച് നാല് ബാക്കപ്പ് താരങ്ങളെയും ടീം പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 2ന് ആണ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുക. മത്സരങ്ങളെല്ലാം ഉട്രെച്ചടിലേ വേദിയില്‍ നടക്കും.

അയര്‍ലണ്ട് : Andrew Balbirnie (captain), Mark Adair, Gareth Delany, George Dockrell, Josh Little, Andrew McBrine, Graeme McCarter, Barry McCarthy, Kevin O’Brien, William Porterfield, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Craig Young.

ബാക്കപ്പ് താരങ്ങള്‍ Peter Chase, Stephen Doheny, Graham Kennedy, David O’Halloran.

Advertisement