ലവൻഡോസ്‌കിക്ക് ബയേണിൽ പുതിയ കരാർ

na

ബയേണിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലവാൻഡോസ്‌കിക്ക് ബയേണിൽ പുതിയ കരാർ. കരാർ പ്രകാരം താരം 2023 വരെ ജർമ്മൻ ചാംപ്യന്മാർക്ക് ഒപ്പം തുടരും. പോളണ്ട് ദേശീയ താരമായ ലെവൻഡോസ്‌കിയുടെ കരാർ 2021 വരെയായിരുന്നു.

31 വയസുകാരനായ താരം 2014 ൽ ബൊറൂസിയ ഡോർട്ട്മുണ്ടുമായുള്ള കരാർ അവസാനിച്ചതോടെയാണ് ബയേണിൽ എത്തുന്നത്. ബയേണിനായി ഇതുവരെ 247 മത്സരങ്ങൾ കളിച്ച താരം 197 ഗോളുകൾ നേടിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ ക്ലബ്ബിനായി 6 ഗോളുകൾ നേടിയ താരം പതിവ് പോലെ ഗോളിന് മുന്നിൽ മിന്നും ഫോമിൽ തന്നെയാണ്.