ഒടുവിൽ നെയ്മർ ബാഴ്സയിലേക്ക്, ഇരു ക്ലബ്ബ്കളും കരാറിൽ എത്തി

ഏറെ നാളായി ഫുട്‌ബോൾ ലോകം കാത്തിരുന്ന വാർത്ത വൈകാതെ എത്തും. നെയ്മറിനെ തിരികെ ക്യാമ്പ് ന്യൂവിൽ എത്തിക്കാൻ ഉള്ള കരാറിൽ പി എസ് ജി യും ബാഴ്സയും എത്തിയതായി റിപ്പോർട്ടുകൾ. സ്കൈ സ്പോർട്സ് ഇറ്റലിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

27 വയസുകാരനായ നെയ്മർ 2017 ലാണ് 222 മില്യൺ യൂറോയുടെ കരാറിൽ പാരീസിൽ എത്തിയത്. പക്ഷെ കാര്യമായി തിളങ്ങാനാവാതെ വന്ന താരത്തിന് അവിടെ ഇടക്കിടെ വന്ന പരിക്കുകളും തിരിച്ചടിയായി. നെയ്മറിനെ സ്വന്തമാക്കാൻ ഇപ്പോൾ ബാഴ്സ വാഗ്ദാനം ചെയ്ത തുക മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടില്ല. വരും ദിവസങ്ങളിൽ താരത്തിന്റെ ഔദ്യോഗിക കൈമാറ്റം പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് പ്രതീക്ഷ.

Previous article“ടെസ്റ്റ് ടീമിലെ അവസരത്തിനായി രോഹിത് ശർമ്മ കാത്തിരിക്കണം “
Next articleലവൻഡോസ്‌കിക്ക് ബയേണിൽ പുതിയ കരാർ