ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം കടുപ്പിച്ച് ലെവർകുസൻ

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഓഗ്സ്ബർഗിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം കടുപ്പിച്ച് ബയേർ ലെവർകുസൻ. ആദ്യപകുതിയിൽ 25 മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിലൂടെ കായ് ഹാവർട്ട്സ് നൽകിയ പാസിൽ നിന്ന് ഗോൾ കണ്ടത്തിയ മൂസ ദിയാബി ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 59 മിനിറ്റിൽ ക്ലബിനായുള്ള തന്റെ ആദ്യ ഗോൾ കണ്ടത്തിയ നാദിം അമീരിയിലൂടെ ലെവർകുസൻ ജയം ഉറപ്പിച്ചു.

ജയത്തോടെ 23 കളികളിൽ നിന്നു 43 പോയിന്റുകൾ നേടിയ അവർ അഞ്ചാം സ്ഥാനത്തേക്കു ഉയർന്നു. 22 കളികളിൽ നിന്ന് ഇത്ര തന്നെ പോയിന്റുകൾ ഉള്ള ബൊറൂസിയ മക്ലബാക് നാലാമത് തുടരുമ്പോൾ 23 കളികൾ നിന്നു 45 പോയിന്റുകൾ ഉള്ള ബൊറൂസിയ ഡോർട്ട്മുണ്ട് ആണ് മൂന്നാമത്. അതേസമയം മറ്റൊരു മത്സരത്തിൽ മൈൻസിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു വോൾവ്സ്ബർഗ്ഗ് ഏഴാമത് ആയി. തോൽവിയോടെ മൈൻസിന്റെ തരം താഴ്ത്തലിൽ നിന്ന് ഒഴിവാക്കാനുള്ള പോരാട്ടം കടുത്തു.