ലിയോൺ ബൈലി ലെവർകുസനിൽ കരാർ പുതുക്കി

Newsroom

ജമൈക്കൻ യുവതാരം ലിയോൺ ബൈലി ബയർ ലെവർകൂസനിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. 21കാരനായ താരം അഞ്ചു വർഷത്തേക്കാണ് ബയർ ലെവർകൂസനുമായി കരാറിൽ എത്തിയത്. 2023വരെ താരം ഇനി ക്ലബിൽ തുടരും. കഴിഞ്ഞ വർഷമായിരുന്നു ബൈലി ലെവർകൂസനിൽ എത്തിയത്. കഴിഞ്ഞ‌ സീസണിൽ 44 മത്സരങ്ങളിൽ നിന്നായി 12 ഗോളുകൾ താരം ക്ലബിനായി നേടി.

മുമ്പ് ബെൽജിയം ക്ലബായ ജെങ്കിന്റെ താരമായിരുന്നു ബെയ്ലി. ജമൈക്കൻ അണ്ടർ 23 ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്.