കോഴിക്കോട്ടുകാരൻ ലിയോൺ അഗസ്റ്റിന് ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലയാളിയായ ലിയോൺ അഗസ്റ്റിന് ബെംഗളൂരു എഫ് സിയിൽ പുതിയ കരാർ. കോഴിക്കോടുകാരൻ ആയ ലിയോൺ മൂന്നു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. വലിയ ഭാവി പ്രവചിക്കപ്പെടുന്ന താരം ഈ സീസൺ മുതൽ ബെംഗളൂരു എഫ് സി സീനിയർ ടീമിലെ സ്ഥിരാംഗമായിരിക്കും. ഈ കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയുടെ മികച്ച റിസേർവ് താരത്തിനുള്ള പുരസ്കാരം ലിയോൺ അഗസ്റ്റിൻ സ്വന്തമാക്കിയിരുന്നു.

ബെംഗളൂരു എഫ് സിയുടെ ബി ടീമിനായി നടത്തിയ ഗംഭീര പ്രകടനമാണ് ലിയോണെ പുരസ്കാര ജേതാവാക്കിയത്. ഈ കഴിഞ്ഞ ഐ എസ് എല്ലിലും ലിയോൺ ഇറങ്ങിയിരുന്നു. രണ്ട് ഐ എസ് എൽ മത്സരങ്ങൾ കളിച്ച ലിയോൺ ഒരു അസിസ്റ്റും സ്വന്തമാക്കി. ബെംഗളൂരു എഫ് സിയുടെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന് ഐ എസ് എല്ലിൽ ഒരു അസിസ്റ്റ് നൽകുന്ന ആദ്യ താരമായി ലിയോൺ മാറിയിരുന്നു. മുമ്പ് ബെംഗളൂരു അക്കാദമി ക്യാപ്റ്റനായിരുന്നു മുമ്പ് ലിയോൺ.