ബാഴ്സലോണയിലെ പ്രശ്നങ്ങൾ പരിശീലകന്റെ സഹപരിശീലകന്റെയും മാപ്പു വരെ എത്തിയിരിക്കുന്നു. പുതിയ പരിശീലകനായ സെറ്റിയന്റെ സഹ പരിശീലകൻ എദെർ സറാബിയയുടെ മോശം പെരുമാറ്റത്തിന് പരിഹാരമായാണ് സെറ്റിയനും സഹപരിശീലകൻ എദെറും ബാഴ്സലോണ താരങ്ങളോട് ക്ഷമ ചോദിച്ചത്. പരിശീലകൻ സെറ്റിയൻ തന്നെ ഇത് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇനി ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നും എദെറിനോട് രോഷം അടക്കാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും സെറ്റിയെൻ പറഞ്ഞു. എദർ ഇരു യുവ പരിശീലകനാണ്. അതിന്റെ പക്വത കുറവാണ് എൽ ക്ലാസികോയ്ക്ക് ഇടയിൽ സംഭവിച്ചത്. സെറ്റിയൻ വ്യക്തമാക്കി. സരാബിയയുടെ സ്വഭാവം ക്ലബിനു തന്നെ മോശമായി ബാധിക്കുന്നുണ്ട് എന്നും സെറ്റിയൻ സമ്മതിച്ചു.
എദെറിനെതിരെ ബാഴ്സലോണ താരങ്ങൾ തന്നെ രംഗത്തു വരും എന്ന ഭയമാണ് ഈ പരസ്യ മാപ്പു പറയലിനു പിന്നിൽ.നേരത്തെ എൽ ക്ലാസികോ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഡഗൗട്ടിൽ ഇരുന്ന് രോഷാകുലനാവുന്ന എദെറിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പരിശീലന ഗ്രൗണ്ടിലും എദെറിന്റെ രോഷം പ്രശ്നമായിരുന്നു. സെറ്റിയൻ ഇടപെട്ടാണ് പലപ്പോഴും എദെറിനെ തണുപ്പിക്കുന്നത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.