വീണ്ടും ഒരു ഫെഡൽ! ലേവർ കപ്പിൽ ഒരിക്കൽ കൂടി റോജർ ഫെഡററും റാഫ നദാലും ഒരുമിച്ചു കളിക്കും

Wasim Akram

Img 20220204 Wa0049
Download the Fanport app now!
Appstore Badge
Google Play Badge 1

2022 ലെ ലേവർ കപ്പിൽ ടീം യൂറോപ്പിന് ആയി സാക്ഷാൽ റോജർ ഫെഡററും റാഫ നദാലും ഒരുമിച്ചു കളിക്കും. സെപ്റ്റംബർ 23 മുതൽ 25 വരെ ലണ്ടനിൽ നടക്കുന്ന ലേവർ കപ്പിൽ ടീം യൂറോപ്പിന് ആയി ‘റെസ്റ്റ് ഓഫ് ദ വേൾഡ്’ ടീമിനെ നേരിടാൻ ഇതിഹാസ താരങ്ങൾ ഒരുമിക്കും.

ഇതിനു മുമ്പും ലേവർ കപ്പിൽ ഇരു താരങ്ങളും ഒരുമിച്ച് കളിച്ചിട്ടുണ്ട്. തന്റെ വലിയ സുഹൃത്തും എതിരാളിയും ആയ നദാലിന് ഒപ്പം ഒരുമിച്ച് കളിക്കുന്നതിൽ വലിയ സന്തോഷം ആണ് ഫെഡറർ രേഖപ്പെടുത്തിയത്. ലണ്ടനിൽ ഫെഡറർക്ക് ഒപ്പം കളിക്കുന്നതിൽ താനും അതീവ സന്തുഷ്ടനാണ് എന്നാണ് നദാലും പ്രതികരിച്ചത്.