15ആം വയസ്സിൽ ലാലിഗ അരങ്ങേറ്റം, ചരിത്രം കുറിച്ച് ലുക റൊമേരോ!!

Newsroom

15ആം വയസ്സിൽ ലാലിഗ അരങ്ങേറ്റം എന്ന അത്ഭുതം നടത്തിയിരിക്കുകയാണ് മയ്യോർക്കയുടെ യുവതാരം ലുക റൊമേരോ. ഇന്നലെ റയൽ മാഡ്രിഡിനെതിരെ ഇറങ്ങിയപ്പോൾ ലാലിഗ ചരിത്രത്തിൽ തന്നെ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി റൊമേരോ മാറി. മെക്സിക്കൻ താരമായ ലുക റൊമേരോയെ മെക്സിക്കൻ മെസ്സി എന്നാണ് വിളിക്കുന്നത്. മെസ്സിയുടെ ലാലിഗ അരങ്ങേറ്റത്തിനു ശേഷം മാത്രമാണ് റൊമേരോ ജനിച്ചത്.

15 വയസ്സും 219 ദിവസവും മാത്രമാണ് റൊമേരോയുടെ പ്രായം. 80 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട റെക്കോർഡാണ് റൊമേരോ മറികടന്നത്. 1939ൽ സെൽറ്റയ്ക്ക് വേണ്ടി അരങ്ങേറിയ സാംസണ് ആയിരുന്നു ഇതുവരെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ലാലിഗ റെക്കോർഡ്‌. അരങ്ങേറ്റം നടത്തുമ്പോൾ 15 വയസ്സും 255 ദിവസവും ആയിരുന്നു സാംസന്റെ പ്രായം.