ലാലിഗ ഇനി മുതൽ ടെലിവഷനിൽ ഇന്ത്യക്കാർക്ക് കാണാൻ കഴിയില്ല. ലാലിഗയുടെ സംപ്രേഷണവകാശം സാമൂഹിക മാധ്യമത്തിലെ വമ്പന്മാരായ ഫേസ് ബുക്ക് കൈക്കലാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് വർഷത്തേക്ക് ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് ഫേസ് ബുക്ക് സ്വന്തമാക്കിയുരിക്കുന്നത്. 2014 മുതൽ 2018 വരെ സോണി നെറ്റ്വർക്ക് ആയിരുന്നു ഇന്ത്യയിൽ ലാലിഗ എത്തിച്ചത്.
പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ, മാൽഡീവ്സ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഫേസ്ബുക്കിലൂടെ മാത്രമെ ഇനി ലാലിഗ കാണാൻ കഴിയൂ. ഫേസ് ബുക്ക് വഴി മത്സരം സൗജന്യമായി കാണാൻ പറ്റുമെന്നും പരസ്യങ്ങൾ ഉണ്ടാകില്ല എന്നും എഫ് ബി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് മത്സരങ്ങളും വീഡിയോകളും കാണാൻ വേണ്ടി പുതിതായി ഒരുക്കിയ ഫേസ്ബുക്ക് വാച്ച് എന്ന ഫീച്ചർ വഴി ആകും മത്സരങ്ങൾ കാണാൻ കഴിയുക.
ടെലിവിഷനിൽ കളി ഇല്ലാത്തത് പല ഫുട്ബോൾ പ്രേമികളെയും സാരമായി ബാധിക്കും. ഈ വർഷത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി സ്റ്റാറിന്റെ കരാർ കാലാവധി അവസാനിക്കുന്നുണ്ട്. ഇ പി എല്ലിന്റെ അവകാശവും ഫേസ് ബുക്ക് സ്വന്തമാക്കിയേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial