യൂറോപ്പ ലീഗിൽ സമനില കുരുക്കിൽ ബാഴ്സലോണ. നാപോളിക്കെതിരെ ഒട്ടേറെ സുവർണ്ണാവസരങ്ങൾ ലഭിച്ചിട്ടും സമനിലയിൽ കളിയവസാനിപ്പിക്കാൻ ആയിരുന്നു ബാഴ്സലോണയുടെ വിധി. കളിയുടെ ഇരുപത്തൊൻപതാം മിനുട്ടിൽ സിയിലിൻസ്കിയിലൂടെ ഗോളടിച്ചപ്പോൾ ബാഴ്സലോണക്ക് വേണ്ടി ഫെറാൻ ടോറസ് പെനാൽറ്റിയിലൂടെ സമനില ഗോൾ നേടി.
ക്യാമ്പ് നൂവിൽ സാവിയും സംഘവും നാപോളിക്കെതിരെ മികച്ച തുടക്കമാണ് നടത്തിയത്. എങ്കിലും 29ആം മിനുട്ടിൽ ബാഴ്സലോണ പ്രതിരോധത്തെയും ടെർ സ്റ്റെയിഗനെയും നോക്കുകുത്തിയാക്കി റീബൗണ്ടിൽ സിയലിൻസ്കി ഗോളടിച്ചു. പിന്നീട് രണ്ടാം വാറിന്റെ ഇടപെടലിലൂടെ ബാഴ്സലോണക്ക് പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയെടുത്ത ഫെറാൻ ടോറസിന് പിഴച്ചില്ല. ബാഴ്സയുടെ അറ്റാക്കിംഗ് ത്രയം ടോറസ്,ട്രയോരെ,ഒബമയാങ്ങ് എന്നിവർ ഏറെ ശ്രമിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല. കളിയുടെ അവസാനഘട്ടത്തിൽ ടോറസ്,ഡിയോങ്ങ്, ഡെംബെലെ എന്നീ താരങ്ങൾ തുടർച്ചായ അവസരങ്ങളാണ് നഷ്ടപ്പെട്ടുത്തിയത്. ബാഴ്സലോണ ജയിക്കുമെന്നുറപ്പിച്ച സുവർണ്ണാവസരങ്ങളായിരുന്നു പലതു. ഇനി രണ്ടാം പാദ മത്സരം നേപ്പിൾസിൽ ഫെബ്രുവരി 24നാണ് നടക്കുക.