കിരീടം കൈയ്യെത്തും ദൂരെ, വിജയക്കുതിപ്പുമായി റയൽ മാഡ്രിഡ്‌

Jyotish

ലാ ലീഗയിൽ തങ്ങളുടെ 34 ആം കിരീടത്തോടടുത്ത് റയൽ മാഡ്രിഡ്. ഇന്ന് ഗ്രനാഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ഇന്നത്തെ ജയത്തോടുകൂടി രണ്ട് മത്സരം ബാക്കി നിൽക്കെ റയലിന് നാല് പോയന്റ് ലീഡുണ്ട്. 79 പോയന്റുമായി രണ്ടാമതാണ് ബാഴ്സലോണ.

റയലിന് വേണ്ടി കെരീം ബെൻസിമയും ഫെർലാൻഡ് മെൻഡിയുമാണ് ഗോളടിച്ചത്. ഗ്രനാഡയുടെ ആശ്വാസ ഗോൾ അടിച്ചത് ഡാർവിൻ മാകിസാണ്. റയലിന് വേണ്ടി കന്നി ഗോളടിച്ച‌ മെൻഡി ഈ സീസണിൽ ഗോളടിക്കുന്ന 21മത്തെ റയൽ താരവുമായി. പത്താം മിനുട്ടിൽ മെൻഡിയും 16ആം മിനുട്ടിൽ ബെൻസിമയും ഗോളടിച്ചപ്പോൾ കളി അവസാനിച്ചു എന്ന് കരുതിയിടത്തുന്നുമാണ് ഗ്രനാഡ തിരിച്ച് വരവ് നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ അതിന് ഫലമെന്നവണ്ണം റയൽ ഒരു ഗോൾ വഴങ്ങുകയും ചെയ്തു. വ്യാഴാഴ്ച വിയ്യാറയലിനെതിരെയാണ് റയലിന്റെ അടുത്ത കളി.