വീണ്ടും ഓബ! ലാ ലീഗയിൽ വിജയവഴിയിൽ തിരിച്ചെത്തി ബാഴ്‌സലോണ

സ്പാനിഷ് ലാ ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ കാഡിസിൽ നിന്നു ഏറ്റ പരാജയത്തിൽ നിന്നു കരകയറി ബാഴ്‌സലോണ. ഇത്തവണ ലീഗിൽ ആറാം സ്ഥാനക്കാരായ റയൽ സോസിദാഡിനെ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സലോണ വീഴ്ത്തുക ആയിരുന്നു. ബാഴ്‌സലോണ കൂടുതൽ നേരം മത്സരം നിയന്ത്രിച്ച മത്സരത്തിൽ ഇടക്ക് സോസിദാഡും അപകടകാരികൾ ആയി. ആദ്യ പകുതിയുടെ തുടക്കത്തിൽ നേടിയ ഗോളിൽ ആണ് ബാഴ്‌സലോണ ജയം കണ്ടത്.

20220422 030100

പതിനൊന്നാം മിനിറ്റിൽ ബാഴ്‌സലോണയുടെ ശ്രമം ഗോൾ പോസ്റ്റിൽ തട്ടി മടങ്ങിയ ഉടനെ ഫെറാൻ ടോറസിന്റെ പാസിൽ നിന്നു ഗോളിന് തൊട്ടു മുമ്പിൽ വച്ച് ഒബമയാങ് ബാഴ്‌സയെ മുന്നിൽ എത്തിക്കുക ആയിരുന്നു. ബാഴ്‌സലോണക്ക് ആയി ലാ ലീഗയിൽ ഒമ്പതാം ഗോൾ ആയിരുന്നു താരത്തിന് ഇത്. തുടർന്ന് ബാഴ്‌സലോണ പ്രതിരോധത്തിലെ മുഴുവൻ താരങ്ങളും പരിക്കിൽ പെട്ടു വലയുന്നതും കാണാൻ ആയി. അവസാന നിമിഷങ്ങളിൽ സോസിദാഡ് അപകടകാരികൾ ആയെങ്കിലും ബാഴ്‌സ ജയം പിടിച്ചെടുക്കുക ആയിരുന്നു. സോസിദാഡിന്റെ അവസാന നിമിഷങ്ങളിളെ പെനാൽട്ടി അപ്പീലുകൾ റഫറി നിഷേധിക്കുകയും ചെയ്തു.