53 മിനിറ്റിനു ഇടയിൽ 4 ഗോളുകൾ, യെറമി പിനോ! 19 കാരന്റെ മികവിൽ വിയ്യറയലിന് വമ്പൻ ജയം

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ എസ്‌പന്യോളിന് എതിരെ 5-1 ന്റെ വമ്പൻ ജയവുമായി വിയ്യറയൽ. അവരുടെ 19 കാരൻ യെറമി പിനോ നേടിയ നാലു ഗോളുകൾ ആണ് അവർക്ക് വമ്പൻ ജയം നൽകിയത്. കരിയറിലെ തന്റെ ആദ്യ ഹാട്രിക് ആണ് ലാ ലീഗയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാൾ ആയ പിനോ ഇന്ന് കുറിച്ചത്. എസ്തുപിനാന്റെ ക്രോസിൽ നിന്നു 14 മത്തെ മിനിറ്റിൽ ആണ് ഹെഡറിലൂടെ ആണ് പിനോ ഗോൾ വേട്ട തുടങ്ങിയത്. തുടർന്ന് 20 മത്തെ മിനിറ്റിൽ കപോവിന്റെ പാസിൽ നിന്നു പിനോ തന്റെ രണ്ടാം ഗോളും കണ്ടത്തി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ പിനോ തന്റെ ഹാട്രിക് പൂർത്തിയാക്കി.

Img 20220227 Wa0222

രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ആർണോട്ടിന്റെ ത്രൂ ബോളിൽ നിന്ന് തന്റെ നാലാം ഗോൾ കൂടി കണ്ടത്തിയ പിനോ മത്സരം തന്റെ പേരിൽ കുറിച്ചു. കെയ്‌ദി ബരെയിലൂടെ 65 മത്തെ മിനിറ്റിൽ എസ്‌പന്യോൾ ഒരു ഗോൾ തിരിച്ചടിച്ചു. 86 മത്തെ മിനിറ്റിൽ മോയി ഗോമസിന്റെ പാസിൽ നിന്നു ഗോൾ നേടിയ ദിയ മത്സരത്തിൽ വിയ്യറയലിന്റെ വലിയ ജയം പൂർത്തിയാക്കി. ജയത്തോടെ വിയ്യറയൽ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി. എന്നെന്നും ഓർക്കാവുന്ന പ്രകടനത്തിലൂടെ പിനോ ഈ മത്സരം സ്വന്തം പേരിൽ കുറിച്ചു. പിനോയുടെ പ്രതിഭ തന്നെയാണ് ഇന്നത്തെ മത്സരത്തിൽ പ്രകടമായത്.