കേരള വനിതാ ലീഗ്, ട്രാവങ്കൂർ റോയൽസ് ഡോൺ ബോസ്കോയെ പരാജയപ്പെടുത്തി

Newsroom

Travancore Royals Kwl

കേരള വനിതാ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ട്രാവങ്കൂർ റോയൽസ് ഡോൺ ബോസ്കോയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ട്രാവങ്കൂർ റോയൽസിന്റെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ട്രാവങ്കൂർ റോയൽസിന്റെ വിജയം. ഇന്ന് 28ആം മിനുട്ടിൽ വെമ്പരസി ആണ് ട്രാവങ്കൂറിന് ആദ്യ ലീഡ് നൽകിയത്. എന്നാൽ മൂന്ന് മിനുട്ടുകൾക്ക് അകം അമലരസിയിലൂടെ ഡോൺ ബോസ്കോ സമനില പിടിച്ചു.

രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ വിജയ ലക്ഷ്മി ആണ് ട്രാവങ്കൂർ റോയൽസിനെ വീണ്ടും മുന്നിൽ എത്തിച്ചു. 69ആം മിനുട്ടിലെ സരിതയുടെ ഗോൾ വിജയം ഉറപ്പിച്ചു. ട്രാവങ്കൂർ റോയൽസിന്റെ ലീഗിലെ രണ്ടാം വിജയമാണിത്.