നിസ്സാരം!! ഫിഫാ മഞ്ചേരിക്ക് വിജയ തുടക്കം!!

Img 20220103 Wa0098

വിദേശ താരങ്ങൾ ഇല്ലായെങ്കിൽ ഫിഫാ മഞ്ചേരി പിറകിലേക്ക് പോകും എന്ന് പറഞ്ഞവർക്ക് വിജയത്തോടെ മറുപടി പറഞ്ഞിരിക്കുകയാണ് ഫിഫാ മഞ്ചേരി. ഇന്ന് പെരിന്തൽമണ്ണ കാദറലി അഖിലേന്ത്യാ സെവൻസിൽ ഫിഫാ മഞ്ചേരി കെ ആർ എസ് കോഴിക്കോടിനെ അനായാസം മറികടന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഫിഫാ മഞ്ചേരിയുടെ വിജയം. ഇന്ന് മത്സരം ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ ഫിഫ മഞ്ചേരി ലീഡ് എടുത്തിരുന്നു. കെ ആർ എസ് കോഴിക്കോടിന് ഫിഫയ്ക്ക് മേൽ അധികം സമ്മർദ്ദം ഉയർത്താൻ ഇന്ന് ആയില്ല. ഫിഫയുടെ സീസണിലെ ആദ്യ മത്സരമായിരുന്നു ഇത്.

നാളെ പെരിന്തൽമണ്ണയിൽ നടക്കുന്ന മത്സരത്തിൽ എ വൈ സി ഉച്ചാരക്കടവ് അഭിലാഷ് കുപ്പൂത്തിനെ നേരിടും.

Previous articleകേരള വനിതാ ലീഗ്, ട്രാവങ്കൂർ റോയൽസ് ഡോൺ ബോസ്കോയെ പരാജയപ്പെടുത്തി
Next articleതിയാഗോ സിൽവ ചെൽസിയിൽ തുടരും, പുതിയ കരാർ ഒപ്പുവെച്ചു