കുവൈത്തിനെ തോൽപ്പിച്ച് ഇന്ത്യൻ യുവനിര

Picsart 22 10 19 00 00 16 297

എ എഫ് സി അണ്ടർ 20 ചാമ്പ്യൻഷിപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് വിജയം. കുവൈറ്റിനെ നേരിട്ട ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. മത്സരത്തിന്റെ തുടക്കത്തിൽ എട്ടാം മിനുട്ടിൽ ടൈസൻ സിംഗിലൂടെ ആണ് ഇന്ത്യ ലീഡ് എടുത്തത്.

20221018 235953

ഈ ലീഡ് 72ആം മിനുട്ട് വരെ നീണ്ടു നിന്നു. 73ആം മിനുട്ടിൽ സലെ അൽ മെഹ്താബിന്റെ ഗോൾ ശ്രമം കുവൈത്തിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സ്കോർ 1-1. പക്ഷെ ഇന്ത്യ ഈ തിരിച്ചടിയിൽ പതറിയില്ല. 76ആം മിനുട്ടിൽ ഗുർകിറത് സിംഗിലൂടെ ഇന്ത്യ തിരികെ ലീഡ് എടുത്തു. ഈ ഗോൾ വിജയവും ഉറപ്പിച്ചു. അവസാന 8 മത്സരങ്ങളിൽ നിന്ന് ആയി ഗുർകിറത് സിങ് 11 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്.

ഇന്ത്യ ഗ്രൂപ്പിലെ ഇതിനു മുമ്പുള്ള മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ ഇന്ത്യയുടെ യോഗ്യത പോരാട്ടം അവസാനിച്ചു.