ജപ്പാനീസ് മെസ്സി എന്നറിയപ്പെടുന്ന 18കാരൻ കൂബോ ഇനി വരുന്ന സീസണിൽ വിയ്യറയലിനായി കളിക്കും. ഒരു വർഷത്തെ ലോണിൽ ആണ് റയൽ മാഡ്രിഡ് കുബോയെ വിയ്യറയലിന് നൽകിയത്. ലോൺ കാലാവധി കഴിഞ്ഞാൽ കുബോ തിരികെ റയൽ മാഡ്രിഡിൽ തന്നെ എത്തും. കഴിഞ്ഞ സീസൺ ലാലിഗയിൽ മയ്യോർക്കയ്ക്ക് വേണ്ടി ആയിരുന്നു കുബോ കളിച്ചിരുന്നു. മയ്യോർക റിലഗേറ്റഡ് ആയി എങ്കിലും കുബോ അവിടെ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.
നാലു ഗോളുകളും നാല് അസിസ്റ്റും താരം അവിടെ സംഭാവന ചെയ്തു. കഴിഞ്ഞ സീസണിൽ ആയിരുന്നു റയൽ മാഡ്രിഡ് കൂബോയെ സ്വന്തമാക്കിയത്. എഫ് സി ടോക്കിയോയിൽ നിന്നായിരുന്നു കൂബോയെ റയൽ സ്വന്തമാക്കിയത്. ജപ്പാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ടാലന്റായി വാഴ്ത്തപ്പെടുന്ന താരമാണ് കുബോ. മുൻ ബാഴ്സലോണ അക്കാദമി താരമായ കൂബോയെ വലിയ തുക നൽകിയാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒരു വർഷം 2മില്യണോളം ആണ് കൂബോ എന്ന 18കാരൻ റയൽ മാഡ്രിഡിൽ നിന്ന് സമ്പാദിക്കുന്നത്.
മെസ്സിയുമായി സാമ്യമുള്ള ശൈലി ജപ്പാനീസ് മെസ്സി എന്ന വിളിപ്പേര് താരത്തിന് നേടിക്കൊടുത്തിരുന്നു. മെസ്സിയെ പോലെ ഇടം കാലിലാണ് കൂബോയുടെയും മാജിക്ക്. 16കാരനായിരിക്കെ തന്നെ ജപ്പാൻ ലീഗിൽ കൂബോ അരങ്ങേറ്റം നടത്തിയിരുന്നു. ബ്രസീലിൽ കോപ അമേരിക്ക കളിച്ച ജപ്പാൻ ടീമിലും കൂബോ ഉണ്ടായിരുന്നു