കെ പി എൽ യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യൻസ്!!

Picsart 22 10 04 17 58 27 322

കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സ് ചാമ്പ്യന്മാർ ആയി. ഇന്ന് നടന്ന ഫൈനലിൽ പയ്യന്നൂർ കോളേജിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്‌. ആദ്യ പകുതിയിൽ അജ്സലിന്റെ ഗോളിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്‌. ആദ്യ പകുതി ബ്ലാസ്റ്റേഴ്സ് 1-0ന് അവസാനിപ്പിച്ചു.

കേരള ബ്ലാസ്റ്റേഴ്സ് 213919

രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ശ്രീരാജ് നേടിയ ഒരു പെനാൾട്ടിയിലൂടെ പയ്യന്നൂർ കോളേജ് സമനില നേടി. സ്കോർ 1-1. ഈ ഗോളിന് മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ബാസിത് നേടിയ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് പുനസ്താപിച്ചു. ഗൗരവ് വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസിൽ നിന്നായിരുന്നു 82ആം മിനുട്ടിലെ ബാസിതിന്റെ ഫിനിഷ്.

ഫൈനലിൽ എത്തിയ രണ്ട് ടീമുകളും കെ ലി എൽ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു.