കേരള പ്രീമിയർ ലീഗ് ജനുവരി ഏഴ് മുതൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ കേരള പ്രീമിയർ ലീഗ് ജനുവരി ഏഴിന് ആരംഭിക്കും. ഫിക്സ്ചർ ഇന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പുറത്ത് വിട്ടു. 22 മത്സരങ്ങളുടെ ഫിക്സ്ചറുകൾ ആണ് പുറത്ത് വിട്ടിരിക്കുന്നത്. കേരള പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലീഗാണ് ഇത്തവണത്തേത്. ഇത്തവണ 22 ടീമുകൾ ആണ് കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ റൗണ്ടിൽ പങ്കെടുക്കുന്നത്.

നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള, മുൻ ചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സ് എന്നിവർ ഉൾപ്പെടെയാണ് 22 ടീമുകൾ. 11 ടീമുകൾ വീതം ഉള്ള 2 ഗ്രൂപ്പുകൾ ആയാകും മത്സരം. ഗ്രൂപ്പ് എയിലെ മത്സരങ്ങൾക്ക് ഇ എം എസ് സ്റ്റേഡിയം കോഴിക്കോടും, ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾക്ക് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയവും വേദിയാകും. ജനുവരി ഏഴിന് ആദ്യ മത്സരത്തിൽ കേരള യുണൈറ്റഡ് കെ എസ് ഇ ബിയെ നേരിടും.

സ്കോർലൈനും കെ എഫ് എയും തമ്മിൽ കരാറിൽ എത്തിയതിനു ശേഷം നടക്കുന്ന ആദ്യ കെ പി എൽ സീസണാകും ഇത്. യോഗ്യത റൗണ്ടിലൂടെ ലീഗിന് യോഗ്യത നേടുയ ഐഫ കൊപ്പവും ലീഗിന് ഉണ്ട്.

ടീമുകൾ;

ഗ്രൂപ്പ് എ;
സാറ്റ് തിരൂർ, വയനാട് യുണൈറ്റഡ്, ഗോകുലം കേരള, ബാസ്കോ ഒതുക്കുങ്ങൽ, ലൂക്ക സോക്കർ ക്ലബ്, റിയൽ മലബാർ, കേരള പോലീസ്, എഫ് സി അരീക്കോട്, പറപ്പൂർ എഫ് സി, ഐഫ കൊപ്പം, എഫ് സി കേരള

ഗ്രൂപ്പ് ബി;
ട്രാവൻകൂർ റോയൽസ്, എം എ കോളേജ്, കേരള ബ്ലാസ്റ്റേഴ്സ്, ഗോൾഡൻ ത്രഡ്സ്, കേരള യുണൈറ്റഡ്, ഡോൺ ബോസ്കോ, മുത്തൂറ്റ് എഫ് എ, കോവളം എഫ് സി, LIFFA, KSEB, സായ്

ഫിക്സ്ചർ;

Img 20211229 214253