കൊയപ്പയിൽ വിജയത്തോടെ സബാൻ കോട്ടക്കൽ

Newsroom

സബാൻ കോട്ടക്കൽ അവരുടെ ഫോമിലേക്ക് തിരികെ വന്നിരിക്കുകയാണ്‌ ഇത്തിരം നിറം മങ്ങിയ അവസാന ആഴ്ചയെ രണ്ട് തുടർജയങ്ങളോടെ സബാൻ മറന്നിരിക്കുകയാണ്. ഇന്നലെ കൊയപ്പ സെവൻസിലും സബാൻ വിജയിച്ചു. കൊയപ്പ അഖിലേന്ത്യാ സെവൻസിൽ ജവഹർ മാവൂരിനെ ആണ് സബാൻ കോട്ടക്കൽ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സബാന്റെ വിജയം. സബാന്റെ തുടർച്ചയായ രണ്ടാം വിജയമാണിത്. ജവഹറിനാകട്ടെ ഈ സീസണിൽ ഇതുവരെ ആയി ആകെ ഒരു മത്സരമെ വിജയിക്കാൻ ആയിട്ടുള്ളൂ.

ഇന്ന് കൊടുവള്ളിയിൽ നടക്കുന്ന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാൾ മെഡിഗാഡ് അരീക്കോടിനെ നേരിടും.