ഐ എസ് എല്ലിൽ കഴിഞ്ഞ തവണ കിരീടം നഷ്ടമായ മോഹൻ ബഗാൻ ഒരു വലിയ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. ഫിൻലാൻഡിന്റെ മധ്യനിര താരമായ ജോണി കോകോ ആണ് മോഹൻ ബഗാനിൽ എത്തിയിരിക്കുന്നത്. ഫിൻലാൻഡിനൊപ്പം ഈ യൂറോ കപ്പിൽ കളിച്ച താരമാണ് ജോണി കോകോ. 30കാരനായ താരം ഫിൻലാൻഡ് ദേശീയ ടീമിലെ സജീവ സാന്നിദ്ധ്യമാണ്. ജോണി കൊകോയുടെ ഫിൻലാൻഡ് രണ്ടു ദിവസം മുന്നെ ആയിരുന്നു യൂറോ കപ്പിൽ നിന്ന് പുറത്തായത്.
ഫിൻലാൻഡിന്റെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും താരം കളിച്ചിരുന്നു. ഡെന്മാർക്കിനെതിരെയും ബെൽജിയത്തിനെതിരെയും റഷ്യക്ക് എതിരെയും രണ്ടാം പകുതിയിൽ സബ്ബായി എത്തിയാണ് താരം കളിച്ചത്. മോഹൻ ബഗാനിൽ രണ്ടു വർഷത്തെ
കരാറാണ് കോകോ ഒപ്പുവെച്ചത്. എ എഫ് സി കപ്പിനായുള്ള മോഹൻ ബഗാൻ സ്ക്വാഡിൽ കോകോയെ ഉൾപ്പെടുത്താൻ ആണ് ടീം ഇപ്പോൾ ശ്രമിക്കുന്നത്. താരം ഡെന്മാർക്കിൽ എസ്ബേർജ് ക്ലബിനു വേണ്ടിയായിരുന്നു അവസാന മൂന്ന് വർഷമായി കളിക്കുന്നത്. ഫിൻലാൻഡിലും ജർമ്മിനിയും ഒക്കെ താരം മുമ്പ് കളിച്ചിട്ടുണ്ട്.