രണ്ട് പുതിയ താരങ്ങളെ നെരോക ടീമിൽ എത്തിച്ചു

പുതിയ സീസണു മുന്നോടിയായി രണ്ട് താരങ്ങളെ കൂടെ നെരോക ടീമിലേക്ക് എത്തിച്ചു. മധ്യനിരതാരമായ വിക്കി മീറ്റെയും ഡിഫൻഡറായ അബ്ദുൽ സലാമും ആണ് നെരോകയിൽ കരാർ ഒപ്പുവെച്ചത്. 2023 വരെയുള്ള 2 വർഷത്തേ കരാർ ആൺ മിഡ്ഫീൽഡർ വിക്കി മൈറ്റെയുമായി ക്ലബ് ഒപ്പുവെച്ചത്. എഐ‌എഫ്‌എഫ് എലൈറ്റ് അക്കാദമിയുടെ ഉൽപ്പന്നമായ വിക്കി കഴിഞ്ഞ സീസണിൽ ട്രാവു എഫ്‌സിക്ക് വേണ്ടി കളിക്കുകയും ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. 

റിയൽ കശ്മീർ എഫ്‌സി, ഷില്ലോംഗ് യുണൈറ്റഡ് എഫ്‌സി, ഗോകുലം കേരള എഫ്‌സി, കെ‌എഫ്‌എ സതേൺ സമിറ്റി, ഫത്തേ ഹൈദരാബാദ് എ‌എഫ്‌സി തുടങ്ങി നിരവധി മുൻനിര ക്ലബ്ബുകൾക്കായി 24 കാരനായ മിഡ്ഫീൽഡർ വിക്കി കളിച്ചിട്ടുണ്ട്. 21കാരനായ മുഹമ്മദ് അബ്ദുൽ സലാം മണിപ്പൂർ സ്വദേശിയാണ്. നേരോകിയിലെ താരത്തിന്റെ രണ്ടാം വരവാണിത്.