സെവൻസിൽ ഇന്ന് കോട്ടക്കൽ മൈതാനത്ത് കണ്ടത് ജന സാഗരം ആയിരുന്നു. കോട്ടക്കലിൽ കലാശ പോരാട്ടത്തിൽ ഇന്ന് സബാൻ കോട്ടക്കൽ ലിൻഷാ മണ്ണാർക്കാടിനെ നേരിട്ട മത്സരം കാണാൻ പതിനായിരങ്ങൾ ആണ് എത്തിയത്. ഗ്യാലറിയും അടുത്തുള്ള കെട്ടിടങ്ങൾ വരെ നിറഞ്ഞ മത്സരത്തിൽ അവസാനം ഒരു വിജയിയെ കണ്ടെത്താൻ പക്ഷെ ആയില്ല.
നിശ്ചിത സമയത്ത് മത്സരം അവസാനിച്ചപ്പോൾ സ്കോർ 1-1 എന്നായിരുന്നു. ആദ്യം ലിൻഷ മുന്നിൽ എത്തി എങ്കിലും സബാൻ തിരിച്ചടിച്ച് സമനില പിടിക്കുകയായിരുന്നു. പെനാൾട്ടി ഷൂട്ടൗട്ടിലൂടെ വിജയികളെ കണ്ടെത്തുന്നതാണ് പതിവ്. പക്ഷേ ഒരു പെനാൾട്ടി ഷൂട്ടൗട്ട് നടത്താനുള്ള സാഹചര്യം കോട്ടക്കൽ മൈതാനത്ത് ഉണ്ടായിരുന്നില്ല. അങ്ങനെ അവസാനം ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കാൻ കമ്മിറ്റി തീരുമാനിച്ചു. നീണ്ട കാലത്തിനു ശേഷമാണ് സെവൻസിൽ സംയുക്ത ജേതാക്കൾ എന്നത് വീണ്ടും മടങ്ങി വരുന്നത്.
ഇന്നലെ സെമി ഫൈനൽ ലീഗിലെ അവസാന മത്സരത്തിൽ സ്കൈ ബ്ലൂ എടപ്പാളിനെ തോൽപ്പിച്ചാണ് ലിൻഷ മണ്ണാർക്കാട് ഫൈനലിൽ എത്തിയത്. നാലു പോയന്റോടെ ലീഗിൽ രണ്ടാമത് എത്തി ആയിരുന്നു ലിൻഷയുടെ വരവ്. സബാൻ കോട്ടക്കൽ ഏഴു പോയന്റുമായാണ് ഫൈനൽ ഉറപ്പിച്ചത്. സെമി ലീഗിൽ സബാനും ലിൻഷയും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന നിലയിലായിരുന്നു മത്സരം അവസാനിച്ചത്.
സബാന്റെ സീസണിലെ രണ്ടാം കിരീടമാണിത്. ലിൻഷയുടെ ആദ്യ കിരീടവും