അയാക്സിന്റെ ഡച്ച് യുവതാരത്തെ ടീമിലെത്തിച്ച് ബാഴ്‌സലോണ

- Advertisement -

ബാഴ്‌സലോണ ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമായി. ഡച്ച് യുവതാരം ഫ്രാങ്കി ഡി യോങിനെ ബാഴ്‌സലോണ സ്വന്തമാക്കി. അഞ്ചു വർഷത്തെ കരാറിലാണ് ഈ മധ്യനിര താരത്തെ ബാഴ്‌സ ക്യാമ്പ് നൗവിൽ എത്തിക്കുന്നത്. 75 മില്യൺ യൂറോ കൊടുത്ത് സ്വന്തമാക്കിയ താരം അടുത്ത സീസൺ മുതൽ കാറ്റലൻ ക്ലബിന് വേണ്ടി ബൂട്ടണിയും.

21 കാരനായ ഫ്രാങ്കി ഡി യോങ്ങ് കടുത്ത ബാഴ്‌സലോണ ആരാധകൻ കൂടെയാണ്. കില്ലർ പാസ്സുകളുമായി യൂറോപ്പ്യൻ ഫുട്ബോൾ ആരാധകരുടെ മനം കവർന്ന ഫ്രാങ്കി ഡി യോങ്ങിനെ ബാഴ്‌സ സ്വന്തമാക്കിയത് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെയും ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയെയും മറികടന്നാണ്.

Advertisement