വിരാട് കോഹ്ലി അമ്പയർമാരെ സ്വാധീനിക്കാൻ ശ്രമിക്കുക ആണെന്ന് മുൻ പാകിസ്താൻ പേസ് ബൗളർ വഖാർ യൂനിസ്. ബംഗ്ലാദേശിന് എതിരായ മത്സരത്തിലും പാകിസ്താനെതിരായ മത്സരത്തിലും അമ്പയർമാരോട് കോഹ്ലി നിർദ്ദേശങ്ങൾ നൽകിയതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു വഖാർ യൂനിസ്.
നിങ്ങൾ നിങ്ങളുടെ ബാറ്റിംഗ് ചെയ്യുക, അമ്പയർമാർ അവരുടെ ജോലി ചെയ്യട്ടെ എന്നാണ് ഷാക്കിബ് ഇന്നലെ കോഹ്ലിയോട് പറഞ്ഞത് എന്ന് വഖാർ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ മത്സരത്തിലെ സംഭവത്തെ കുറിച്ച് പറഞ്ഞു. നമ്മൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഷാകിബും കോഹ്ലിയോട് പറയുന്നത്. നിങ്ങൾ ഒരു ബൗൾ വൈഡ് അണോ നോബോൾ ആണോ എന്ന് വിളിക്കാൻ നിന്നാൽ അത് നിങ്ങൾ അമ്പയറുടെ മേൽ സമ്മർദ്ദം ചെലുത്തുന്നതാണ്. വഖാർ പറഞ്ഞു.
തീർച്ചയായും കോഹ്ലി ക്രിക്കറ്റിൽ ഒരു വലിയ പേരാണ്. അതിനാൽ ചിലപ്പോൾ അമ്പയർമാർക്ക് സമ്മർദ്ദത്തിൽ ആകും എന്നും വഖാർ യൂനിസ് പറഞ്ഞു.
എന്നാൽ ബാറ്റ്‌സ്മാനെ സംബന്ധിച്ചിടത്തോളം ഇത് സ്വാഭാവികമായ കാര്യമാണെന്ന് ഞാൻ കരുതുന്നു എന്ന് മറ്റൊരു പാക് പേസർ വസീം അക്രം പറഞ്ഞു. ഒരു വൈഡ് കണ്ടാൽ, എന്തായാലും അവർ അമ്പയറോട് ആംഗ്യം കാണിക്കും എന്നും അദ്ദേഹം പറഞ്ഞു
.