രണ്ടോ മൂന്നോ മാസത്തേക്ക് ക്രിക്കറ്റിൽ നിന്ന് കോഹ്ലി ഇടവേള എടുക്കണം എന്നും അത് വിരാട് കോഹ്‌ലിയെ അടുത്ത മൂന്ന്-നാല് വർഷം മികച്ച കളിക്കാരനായി തുടരാൻ സഹായിക്കും എന്നും മുൻ ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.
“തനിക്ക് 33 വയസ്സുണ്ടെന്ന് അവൻ മനസ്സിലാക്കണം, അഞ്ച് വർഷത്തെ നല്ല ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് കോഹ്ലി അറിയണം. കോഹ്ലിക്ക് ശാന്തനാകാൻ കഴിയുമെങ്കിൽ, അവന്റെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒരു സമയം ഒരു ഗെയിം എടുക്കുക, ഒരുപക്ഷേ ഗെയിമിൽ നിന്നും ഒരു ഇടവേള എടുക്കുക. അവൻ രണ്ടോ മൂന്നോ മാസം പുറത്തിരിക്കുകയോ ഒരു പരമ്പരയിൽ മിന്ന് ഇടവേള എടുക്കുകയോ ചെയ്‌താൽ, അത് അവന് വലിയ സഹായകമാകുന്നു ഞാൻ കരുതുന്നു,” ശാസ്ത്രി പറഞ്ഞു.
“തിരികെ വന്ന് ആ മൂന്ന്-നാലു വർഷം രാജാവായി, സമ്പൂർണ്ണ രാജാവായി കളിക്കാൻ കോഹ്ലിക്ക് ആകും. അദ്ദേഹത്തിന് മാനസികമായി എവിടെയാണെന്ന് അറിയാനും അവന്റെ ജോലിയും റോളും എന്താണെന്ന് കൃത്യമായി അറിയാനും സാധിക്കും. തുടർന്ന് ഒരു ടീം കളിക്കാരനായി കോഹ്ലിക്ക് കളിക്കാൻ ആകും, അവിടെയാണ് ഞാൻ ഇപ്പോൾ വിരാട് കോഹ്‌ലിയെ കാണാൻ ആഗ്രഹിക്കുന്നത്.” അദ്ദേഹം പറഞ്ഞു