ഇന്ത്യയുടെ ഏഷ്യ കപ്പ് വിജയം സ്വന്തമാക്കിയ ടീമില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്ലി. ബംഗ്ലാദേശിനിതിരെ ചെറിയ സ്കോര്‍ പിന്തുടര്‍ന്ന അനായാസ ജയമാണ് പ്രതീക്ഷിച്ചിതെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് ഇന്ത്യ മത്സരത്തില്‍ മൂന്ന് വിക്കറ്റ് ജയം സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യയെ കിരീട മോഹികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് ക്രിക്കറ്റ് വിദഗ്ധരും മറ്റു പല നിരീക്ഷകരും വിലയിരുത്തിയത്. എന്നാല്‍ ബംഗ്ലാദേശ് പോരാട്ട വീര്യത്തെ അതിജീവിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.
Great job by the guys to win that tight game last night. ✌🏾 @BCCI
Seventh Asia Cup title for us 🙌🏽 🏆
Congrats to Bangladesh as well for giving a tough fight. @BCBtigers #AsiaCupFinal #AsiaCup2018Final pic.twitter.com/hTHGSkq1kN— Virat Kohli (@imVkohli) September 29, 2018
കടുപ്പമേറിയ മത്സരം ജയിച്ചതില്‍ ഇന്ത്യന്‍ ടീമംഗങ്ങളെ ആശംസ അറിയിച്ച കോഹ്ലി ബംഗ്ലാദേശിന്റെ വീരോചിതമായ പ്രകടനത്തിനും പ്രത്യേകം അഭിനനന്ദങ്ങള് അറിയിച്ചു.