കോഹ്ലിക്ക് ആദ്യമായി ഐ സി സി പ്ലയർ ഓഫ് ദ മന്ത് പുരസ്കാരത്തിന് നോമിനേഷൻ

Newsroom

ഐ സി സി അവാർഡുകൾ ആരംഭിച്ചതിന് ശേഷം ആദ്യമായി വിരാട് കോഹ്‌ലി പുരുഷന്മാർക്കുള്ള ഐസിസി പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ടു. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർ, സിംബാബ്‌വെയുടെ സിക്കന്ദർ റാസ എന്നിവർക്കൊപ്പം ആണ് കോഹ്‌ലിയും നോമിനേറ്റ് ചെയ്യപ്പെട്ടത്. ഇന്ത്യയുടെ ജെമിമ റോഡ്രിഗസ്, ദീപ്തി ശർമ എന്നിവരും ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പാക്കിസ്ഥാന്റെ നിദാ ദാറാണ് നോമിനേഷനിൽ ഉള്ള മറ്റൊരു വനിതാ താരം.

Picsart 22 11 03 17 51 27 272

ഒക്ടോബറിൽ ടി20യിൽ കോഹ്‌ലി 205 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ടി20 ലോകകപ്പിൽ രണ്ട് അർധസെഞ്ചുറികളും താരം നേടി. മെൽബണിൽ സൂപ്പർ 12 മത്സരത്തിൽ പാക്കിസ്ഥാനെതിരെ പുറത്താകാതെ നിന്ന 82 റൺസ് എടുക്കാൻ കോഹ്ലിക്ക് ആയിരുന്നു. നെതർലൻഡ്‌സിനെതിരെ 62 റൺസും കോഹ്‌ലി നേടി., ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ നിർണായക ഇന്നിങ്സ് ആണ് ഡേവിഡ് മില്ലറെ സഹായിച്ചത്.