രാഹുൽ ദ്രാവിഡിനെ മറികടന്ന് കോഹ്ലി രണ്ടാമത്, ഇനി മുന്നിൽ സച്ചിൻ എന്ന മഹാ പ്രതിഭ

Newsroom

Picsart 22 09 26 00 14 08 628
Download the Fanport app now!
Appstore Badge
Google Play Badge 1

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി കോഹ്ലി മാറി. ഇന്ന് നേടിയ അർധ സെഞ്ച്വറിയോടെ വിരാട് കോഹ്ലി ഇതിഹാസ ബാറ്റ്സ്മാനായ രാഹുൽ ദ്രാവിഡിനെ മറികടന്നു‌.

കോഹ്ലി

ഇന്നത്തെ റൺസ് ഉൾപ്പെടെ കോഹ്ലി ഇന്ത്യക്ക് വേണ്ടി ആകെ 24078 റൺസ് നേടി . 102 ടെസ്റ്റുകളിൽ നിന്ന് 8074 റൺസും 262 ഏകദിനങ്ങളിൽ നിന്ന് 12344 റൺസും 104 ടി20യിൽ നിന്ന് 3660 റൺസും ആണ് കോഹ്‌ലി നേടിയത്‌. 605 ഇന്നിംഗ്‌സുകളിൽ നിന്നായി 24,064 റൺസാണ് ദ്രാവിഡ് ഇന്ത്യൻ ജേഴ്സിയിൽ നേടിയത്. 48 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

34357 റൺസ് എടുത്തിട്ടുള്ള സച്ചിൻ ആണ് റൺ വേട്ടയിൽ കോഹ്ലിക്ക് മുന്നിൽ ഒന്നാമത് ഉള്ളത്.

.