കോഹ്ലി മാറും, ഇനി രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ

Newsroom

ടി20ക്ക് പിന്നാലെ ഏകദിനത്തിലും ഇന്ത്യയുടെ ക്യാപ്റ്റൻ ആയി രോഹിത് ശർമ്മയെ നിയമിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര മുതലാകും രോഹിത് ഇന്ത്യയെ നയിക്കുക. വിരാട് കോഹ്ലി ഇനി ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മാത്രം ക്യാപ്റ്റൻ ആകും. കോഹ്ലി അടുത്ത ഏകദിന ലോകകപ്പ് വരെ ക്യാപ്റ്റൻ ആയി തുടരും എന്നാണ് കരുതിയത് എങ്കിലും ബി സി സി ഐ പുതിയ തീരുമാനം അറിയിക്കുക ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ വൈസ് ക്യാപ്റ്റൻ സ്ഥാനവും ഇനി രോഹിത് ശർമ്മക്ക് ആകും.

എകദിനത്തിൽ രോഹിത് ഇതിനകം 10 ഏകദിന മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 8 വിജയങ്ങളും നേടിയിട്ടുണ്ട്. വിരാട് കോഹ്ലി 95 ഏകദിനങ്ങളിൽ ഇന്ത്യയെ നയിച്ചാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. 95 മത്സരങ്ങളിൽ 65 വിജയവും 27 പരാജയവും ഒരു സമനിലയുമാണ് കോഹ്ലിയുടെ സംഭാവനം.