ബെംഗളൂരു എഫ് സിയുടെ കഷ്ടകാലം തുടരുന്നു, ഹൈദരബാദിനോടും തോറ്റു

Newsroom

ബെംഗളൂരു എഫ് സിയുടെ ഈ സീസണിലെ മോശം ഫോം തുടരുന്നു. ഇന്ന് അവർ ലീഗിലെ മൂന്നാം പരാജയം നേരിട്ടു. ഇന്ന് ഹൈദരബാദ് എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി മറുപടിയില്ലാത്ത ഏക ഗോളിനാണ് പരാജയപ്പെട്ടത്. ആദ്യ പകുതിയിൽ ഒഗ്ബെചെ ആണ് ബെംഗളൂരു എഫ് സി വലയിൽ പന്തെത്തിച്ചത്. പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ആണ് ഒഗ്ബെചെ ഗുർപ്രീതിനെ കീഴ്പ്പെടുത്തിയത്.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബെംഗളൂരു എഫ് സിക്ക് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു. ക്ലൈറ്റന്റെ ഒരു അവസരം മികച്ച സേവിലൂടെ കട്ടിമണി രക്ഷിച്ചു. എന്നാൽ രണ്ടാമത് ലഭിച്ച സുവർണ്ണാവസരം ടാർഗറ്റിലേക്ക് തൊടുക്കാ‌ൻ ക്ലൈറ്റണായില്ല. ഈ വിജയത്തോടെ ഹൈദരാബാദ് ഏഴു പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. അഞ്ചു മത്സരങ്ങളിൽ നാലു പോയിന്റ് മാത്രമുള്ള ബെംഗളൂരു ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്.