ബെംഗളൂരു വിജയിക്കാത്തതിന്റെ കാരണം കോഹ്ലി ആണെന്ന വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഒരു കിരീടം ഇല്ലാതെ എട്ടു വർഷം ക്യാപ്റ്റനായി തുടരുക എന്നത് എങ്ങനെ സാധിക്കുന്നു എന്ന് ഗംഭീർ ചോദിക്കുന്നു. ഒരു ക്യാപ്റ്റൻ വേണ്ട ഒരു താരത്തിനു പോലും ഒരു ക്ലബിൽ കിരീടം ഇല്ലാതെ ഇത്ര കാലം തുടരാൻ കഴിയില്ല എന്നും ഗംഭീർ പറയുന്നു. അതുകൊണ്ട് ഈ പരാജയങ്ങളുടെ ഉത്തരവാദിത്വം കോഹ്ലി ഏറ്റെടുക്കണം എന്നും സ്ഥാനം ഒഴിയണമെന്നും ഗംഭീർ പറഞ്ഞു.
അശ്വിന് സംഭവിച്ചത് നോക്കു. രണ്ട് വർഷം പഞ്ചാബിൽ ക്യാപ്റ്റനായി. അദ്ദേഹത്തിന് കിരീടം നേടാൻ കഴിയാത്തത് കൊണ്ട് ടീം അശ്വിനെ പുറത്താക്കി. രോഹിത് ശർമ്മയും ധോണിയും ഇത്ര കാലം ക്യാപ്റ്റനായി തുടർന്നത് അവർ കിരീടങ്ങൾ നേടിയത് കൊണ്ടാണ്. അവരെ കുറിച്ച് പറയുന്നതിനൊപ്പം കോഹ്ലിയെ ചേർക്കാൻ ആവില്ല. ഗംഭീർ പറഞ്ഞു. കിരീടം നേടി ഇല്ലായിരുന്നെങ്കിൽ രോഹിത് നേരത്തെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്തായേനെ. കോഹ്ലിക്ക് മാത്രം വേറെ അളവു കോൽ ആണോ എന്നും ഗഭീർ ചോദിക്കുന്നു.