ബെറ്റിസിനെതിരെയും കൗട്ടീനോ ഇല്ല

20201106 225911
- Advertisement -

ഇന്ന് ലാലീഗയിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ റയൽ ബെറ്റിസിനെ നേരിടും. ആ മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. കൗട്ടീനോ ഇന്നും സ്ക്വാഡിൽ ഇല്ല. കൗട്ടീനോയ്ക്ക് പരിക്കാണ് പ്രശ്നം. താരം ഇനി ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് മാത്രമെ ബാഴ്സക്കായി ഇറങ്ങുകയുള്ളൂ. പരിക്ക് കാരണം ഉംറ്റിറ്റിയും സ്ക്കാഡിൽ ഇല്ല.

പരിക്ക് മാറി കഴിഞ്ഞ മത്സരത്തിൽ കളിച്ച ടെർ സ്റ്റേഗൻ ഇന്നും ബാഴ്സലോണയുടെ വലയ്ക്ക് മുന്നിൽ ഉണ്ടാകും. ഇമ്ന് രാത്രി 8.45നാണ് മത്സരം നടക്കുന്നത്. ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക. 6 മത്സരങ്ങളിൽ വെറും എട്ടു പോയിന്റുമായി ലീഗിൽ 12ആം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്.

Barca squad

Ter Stegen, Dest, Piqué, Busquets, Aleñá, Griezmann, Pjanic, Braithwaite, Messi, Dembélé, Riqui Puig, Neto, Lenglet, Pedri, Trincão, Alba, Roberto, De Jong, Ansu Fati, Firpo, Oscar Mingueza, Konrad, Arnau Tenas.

Advertisement