ചെൽസി പ്രതിരോധം തകർക്കാൻ ഷെഫീൽഡിനാകുമോ ?

20201107 112424
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചെൽസിക്ക് സ്വന്തം മൈതാനത്ത് ഷെഫീൽഡ് യുണൈറ്റഡിന്റെ വെല്ലുവിളി. ലണ്ടനിൽ സ്റ്റാംഫോഡ് ബ്രിഡ്ജിൽ ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം കിക്കോഫ്.

ഏറെ പഴികേട്ട പ്രതിരോധം മെച്ചപ്പെടുത്തിയ ചെൽസിയെ ഈ സീസണിൽ കേവലം 3 ഗോളുകൾ മാത്രം നേടിയ ടീം എങ്ങനെ മറികടക്കും എന്നതാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന കാര്യം. നിലവിൽ ചെൽസി 7 ആം സ്ഥാനത്താണ് എങ്കിൽ ഷെഫീൽഡ് ലീഗിൽ അവസാന സ്ഥാനത്താണ്. ഇതുവരെ ഒരു മത്സരം പോലും ജയിക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ലീഗിലും ചാമ്പ്യൻസ് ലീഗിലും മിന്നും ഫോമിലാണ് ചെൽസി. തിയാഗോ സിൽവയും, എഡ്വാർഡ് മെൻഡിയും വന്നതോടെ കരുത്ത് കൂടിയ ചെൽസി അവസാനം കളിച്ച 5 മത്സരങ്ങളിൽ ഗോൾ ഒന്നും വഴങ്ങിയിട്ടില്ല.

ചെൽസി നിരയിൽ കൊറോണ ബാധിച്ച കായ് ഹാവേർട്‌സ് ഉണ്ടാവില്ല. പരിക്ക് കാരണം കഴിഞ്ഞ മത്സരങ്ങൾ കളികാതിരുന്ന പുലിസിക് ഇന്ന് തിരിച്ചെത്തിയേക്കും. ഷെഫീൽഡ് നിരയിൽ ചെൽസിയിൽ നിന്ന് ലോണിൽ എത്തിയ അമ്പാടുവിന് ഇന്ന് കളിക്കാനാവില്ല. ജോണ് ഫ്ലെക്കും ഇന്ന് കളിക്കില്ല. പരിക്കാണ് കാരണം.

Advertisement