“വിമർശനങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല, ആളുകളുടെ അഭിപ്രായം തന്റെ സന്തോഷം ഇല്ലാതാക്കില്ല” – കോഹ്ലി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോമിലേക്ക് തിരികെ എത്തിയ ഇന്ത്യൻ ബാറ്റ്സ്മാൻ വിരാട് കോഹ്ലി താൻ വിമർശനങ്ങൾ ഒന്നും കാര്യമാക്കിയിരുന്നില്ല എന്ന് വ്യക്തമാക്കി. വിമർശനങ്ങൾക്ക് മറുപടി പറയണം എന്ന് കരുതിയിട്ടുമില്ല‌‌ കോഹ്ലി പറഞ്ഞു. ഞാൻ 14 വർഷമായി കളിക്കുന്നു, അത് യാദൃശ്ചികമായി സംഭവിക്കുന്നില്ല. എന്റെ ജോലി എന്റെ കളിയിൽ കഠിനാധ്വാനം ചെയ്യുക എന്നതാണ്, അതാണ് ഞാൻ ചെയ്യുന്നത്. കോഹ്ലി പറഞ്ഞു.

Img 20220905 002053

വിമർശകർ അവരവരുടെ ജോലി ചെയ്യുകയാണ്. ഞങ്ങളുടെ ജോലി കളിക്കുക, അതിനായി കഠിനാധ്വാനം ചെയ്യുക, ഞങ്ങളുടെ 120 ശതമാനം ടീമിനാഉഇ നൽകുക എന്നതാണ്. ഞാൻ അത് ചെയ്യുന്നിടത്തോളം, വേറെ ആശങ്ക വേണ്ട. മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ആളുകൾക്ക് അവരുടെ അഭിപ്രായങ്ങളുണ്ട്, അത് തികച്ചും നല്ലതാണ്. അതൊന്നും ഒരു വ്യക്തിയെന്ന നിലയിൽ എന്റെ സന്തോഷത്തെ ബാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.